logo

ലോറിക്കണ്ണിലൂടെ കണ്ട കാഴ്ച്ചകൾ.

22 January 2026 | Literature

ലോറിക്കണ്ണിലൂടെ കണ്ട കാഴ്ച്ചകൾ.

  തൻ്റെ ജീവിതോപാധിയായ നാഷണൽ പെർമിറ്റ് ലോറിയിലിരുന്ന്  ഫിറോസ് ബാബുനിലമ്പൂർ  വെറും വളയം പിടിക്കുകമാത്രമല്ലചെയ്യുന്നത്.

സ്റ്റിയറിംഗ് പിടിച്ച് മുന്നോട്ട് പോകുമ്പേബാളും ബാബുവിൻ്റെ അകക്കണ്ണ് ചുറ്റുപാടുകളെ നോട്ടമിടുന്നു. പിന്നീടാലോറിയിലെ കാഴ്ചകൾക്ക് സർഗഭാവനകൂടി കൂട്ടിച്ചേർക്കുമ്പോൾ മലയാളകഥയിൽ അധികമാരും കൈെ വെക്കാത്ത ലോറിക്കഥകൾ പിറക്കുന്നു.

അത് വായിച്ചുരസിക്കാവുന്ന വെറും ഉത്തേജക കഥകളാവില്ല.

   

  വലിയ ആദർശവാന്മാരേയും റോൾമോഡലുകളായി നന്മ മരങ്ങ

ളെയും പൊതുസമൂഹം മതിൽകെട്ടി വേർതിരിച്ച നായകരാവില്ല ബാബുവിൻ്റെ കഥയിലെ നായകർ.

ഭാഷാസഭ്യതകളേയും പാരമ്പര്യ സങ്കൽപ്പങ്ങളും തകിടംമറിച്ചു കൊണ്ടാണ് ഫിറോസ്ബാബു അരിക് വൽക്കരിക്കപ്പെട്ട പുറമ്പോക്ക് ജീവിതങ്ങൾക്ക് കഥയെന്ന വിശേഷണം നൽകുന്നത്.

   കണ്ണനുംരണ്ടുപെണ്ണുങ്ങളും എന്ന പുതിയപുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽവെച്ചാണ് തൻ്റെ ആദ്യ കഥാസമാഹാരമായ "ഒരു ലോറിക്കാരൻ്റെ കഥകൾ, ബാബു എനിക്ക് നൽകുന്നത്.  ആ പുസ്തകം കൂടി വായിച്ചുതീർന്നപ്പോളാണ്  ലോറി തന്നെ ജീവോതോപാധിയും കഥാവഴിയുമാകുന്ന കൗതുകവും പുതുമയും ഏറെ ആകർഷണീയമായി തോന്നിയത്.

  • -

       98 പേജിൽ 10 അനുഭവ തീക്ഷണതകളുടെ ചിരപരിചിത ലോകത്തിന് രസികൻ ഭാവനയുടെ മേമ്പൊടി കൂടി ചേരുമ്പോൾ അത് വായനക്ക് രസാനുഭുതി നൽകുന്നു.

  മറ്റാരും എഴുതാൻ മടിക്കുന്ന അപ്രിയ സത്യങ്ങളാണെങ്കിലും ഇങ്ങനെയും ചില മറുജീവിതങ്ങൾ എല്ലാ നാട്ടിൻപുറങ്ങളെയും അങ്ങാടികളെയും ചുറ്റിപ്പറ്റി സമാന്തരമായി വളർന്നു വരുന്നുണ്ടല്ലോ എന്നസത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും ഈ ലോറിക്കഥകൾ.

    നഗരത്തിൻ്റെ പുറമ്പോക്കുകളിലും തെരുവിലും അധോലോകമയം പൂണ്ട ഗല്ലികളിലും കണ്ടുമുട്ടുന്ന പാർശ്വവൽകൃത ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ ബാബു കഥയെഴുത്തിന് വളമാക്കുന്നു.

അതിലെഭാഷയിലും അവതരണത്തിലും അശ്ലീലത ആരോപിച്ച് ചിലരെങ്കിലും മുഖം ചുളിച്ചേക്കും. ബാബു അതൊന്നും തെല്ലും വകവക്കാതെയും കപട സദാചാരത്തിൻ്റെ കാവൽഭടൻമ്മാരെ തീരേ ഗൗനിക്കാതെയുമുള്ള എഴുത്തുശൈലി കൊണ്ടുതന്നെയാണ് ഈ കഥാകൃത്ത് ശ്രദ്ധേയനാകുന്നത്.

     നിലമ്പൂരിലെ തട്ടുകടകളും ബാർ ഹോട്ടലുകളും അങ്ങാടിക്കുള്ളിലെ ഇരുട്ടിൻ്റെ ഇടവഴികളും പിന്നീട് തൻ്റെ നാഷണൽ പെർമിറ്റ് ലോറി ഓടിത്തീർക്കുന്ന ഇന്ത്യൻ നഗരങ്ങളും തെരുവീഥികളും ഒക്കെയാണ് ബാബുവിൻ്റെ കഥാലോകമെങ്കിലും മനുഷ്യർപാർക്കുന്ന എല്ലാ ഇടങ്ങളിലും സംഭവിക്കുന്നതിൻ്റെ കാണാമറയത്ത് ഒളിഞ്ഞിരിക്കുന്ന സത്യത്തിൻ്റെ ഭൂമികയെ പ്രതീകമാക്കിയുള്ള ഈ എഴുത്തിന് മൗലികതയുടെ കരുത്തുണ്ട്.

        വായനക്കാരുമായി സംവദിക്കുന്നതിലെ അനായാസതയും ഭാഷയിലെലാളിത്യവും മുതൽകൂട്ടായ ബാബുവിൻ്റെ രചനകളെ കാര്യമായ എഡിറ്റിംഗിന് വിധേയമാക്കി അതിന് നോവൽ  ആവിഷക്കാരം നൽകുകയാണെങ്കിൽ അത് മലയാളത്തിൽ ഏറെ വായിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നാവുംഎന്നാണ്

ഞാൻ വായിച്ച ഫിറോസ് ബാബു നിലമ്പൂരിൻ്റെ പുസ്തകങ്ങളെ സാക്ഷിനിറുത്തി പറയാനാവുന്നത്

  കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

കവി. എഴുത്തുകാരന്‍.

Share this post

Reviews

No reviews yet