logo

തുളകൾ.

23 January 2026 | Poetry

തുളകൾ.

വാക്കുകൾക്ക്

സൂചിക്കൂർപ്പു രാകിയതാകാം

മുൾത്തുമ്പുകളവകളിൽ

മുള പൊട്ടിയതാകാം...

  • -

ഒന്നു തൊടുമ്പോഴേ

ഹൃദത്തിലേയ്ക്കിറങ്ങുന്നു

ആഴം കൊള്ളുന്ന തുളകൾ...

-

ഈയാഴങ്ങളടക്കാൻ

സ്നേഹത്തിനു വേണ്ടുന്ന

കൊഴുപ്പില്ലാതാകുന്നു...

-

ഇടച്ചിൽവിള്ളലുകൾ

പരത്തിവിരുത്തുന്നല്ലോ

തുളകളുടെ സൂക്ഷ്മതയെ...

-

ഒരാശങ്കയിലെവിടെയോ

ഭയമിരയ്ക്കുമ്പോൾ

ശൂന്യതയുടെ പടുകിണർ!

-

തുളകൾ തുരുതുരാ വീഴുന്നു

അടുത്തടുത്തു കോർത്ത്

ഉരുണ്ടിരുണ്ട കിണർ വട്ടം!

-

ഹൃദയം നിശ്ചലമാകുന്നു!

ഗീത മുന്നൂർക്കോട്

ഗീത മുന്നൂർക്കോട്

കവി.

Share this post

Reviews

No reviews yet