logo

മരം

28 June 2026 | Poetry

മരം

സുരേഷ് ശർമ, മധ്യപ്രദേശിലെ മൻസ സ്വദേശി. ശ്രേഷ്ഠ ഹിന്ദി കവിത സമ്മാനം നേടിയിട്ടുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട്.

◼️

മരം

മരം

ഭൂമിയുടെ പുതപ്പും

മലയുടെ ഉടുപ്പുമാണ്.

മരം

മേഘത്തിന് ഭൂമിയോട്

നേരിട്ടുള്ള സന്ദേശമാകുന്നു.

മരമുണ്ടെങ്കിൽ

നദിയുണ്ട്, കിളിയുണ്ട്

കാടും മലയുമുണ്ട്.

മരമുണ്ടെങ്കിൽ

ജീവനും ഭാഷയും കവിതയുമുണ്ട്.

കവിതയിലെ മരം വസന്തത്തിന്റെ പരിഭാഷയാണ് .

മരമുണ്ടെങ്കിൽ

തടാകത്തിൽ നിന്നും കുടം നിറയും.

മരങ്ങളുണ്ടെങ്കിൽ

ഭൂമി മുഴുവൻ പച്ചയാകും മരം വെട്ടുന്നേരം

പുഴ വറ്റുകയായി

മല ഇടിഞ്ഞു താഴുകയായി.

മരം വെട്ടുന്നേരം

വന്ധ്യയായേയ്ക്കാവുന്ന

ഭൂമിയുടെ പ്രാർത്ഥന

മലയുടെ

ജാലകപ്പഴുതിലൂടെ പ്രതിധ്വനിയ്ക്കുകയായി.

 മിനി അനാമിക

മിനി അനാമിക

തിരുവനന്തപുരംകാരി, ഹൈദരാബാദിൽ താമസം. ഹിന്ദി -ഇംഗ്ലീഷ് ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് കവിതകൾ മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു.

Share this post

Reviews

No reviews yet