logo

ചന്ദ്രന്റെ നിഴൽ

27 July 2026 | Poetry

ചന്ദ്രന്റെ നിഴൽ

ചന്ദ്രന്റെ നിഴൽ

ലോകത്തിന്റെ കൺകൾ നിന്നെ നോക്കാതെ,

നോവുകൾ നിന്റെ മേൽ വീഴാതെ,

ആ ചന്ദ്രന്റെ നിഴലാം തണലിൽ നീ,

ഭയമില്ലാതെ ഉറങ്ങുക സഖീ...

ഇരവുകൾ നിനക്കായ് കാവലിരിക്കാം,

താരകങ്ങൾ വഴിവിളക്കായ് മാറാം,

ഒരു ചെറു കാറ്റായ് ഞാൻ അരികിലുണ്ടാകാം,

നിൻ മിഴികളിൽ കനവുകൾ നിറയ്ക്കാൻ...

പകലിലെരിഞ്ഞൊരു സൂര്യന്റെ ചൂടും,

വഴിയിലെറിഞ്ഞൊരു നോവിന്റെ മുളലും

മാഞ്ഞുപോകും ഈ രാവിന്റെ മടിയിൽ,

നീ മയങ്ങുക എൻ നെഞ്ചിൻ തണലിൽ...

ഇനിയൊരു കണ്ണീർ കണം പോലും,

നിൻ മിഴികളെ

തൊട്ടുണർത്താതിരിക്കാൻ,

എൻ ജീവന്റെ പാതിയും നിനക്കായ് നൽകി,

കാവലായി ഞാനിവിടെ ഇരിക്കാം...

​പുലരിതൻ പൊൻകിരണം വരും വരെ,

പുതുമണ്ണിൽ പുതുനാമ്പുകൾ

മുളപൊട്ടും വരെ,

ഈ നെഞ്ചിൻ ചൂടിൽ, എൻ ജീവന്റെ തണലിൽ,

ആരും കാണാതെ നീ മയങ്ങൂ...

മാജിദ കെ

മാജിദ കെ

കവി, നിരൂപക

Share this post

Reviews

No reviews yet