logo

ഹൃദയം എഴുതിയ വാക്കുകൾക്കായി അച്ചു നിരത്തുന്നു maLit.എഴുത്തുകാരുടെയും വായനക്കാരുടെയും സാംസ്‌കാരിക ഇടം.

MALIT WEB MAGAZINE

വായനയുടെ വസന്ത ഭൂമിക, സർഗാത്മക എഴുത്തുകൾക്ക് ഒരു പുതിയ തുറസ്സ്.

ഭാവുകത്വ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള നവീനവും സർഗാത്മകവുമായ എഴുത്തുകൾ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യമാണ് ആത്യന്തികമായി MALITനു മുൻപിലുള്ളത്. ഒപ്പം തന്നെ, ഭൗദ്ധികതയിൽ ഊന്നി നിന്നുകൊണ്ടുള്ള സൂക്ഷ്മ രാഷ്ട്രീയ - സാംസ്കാരിക വിശകലനങ്ങൾ, സയൻസെന്ന അത്ഭുത ശാസ്ത്രത്തെ പിന്തുടർന്നുള്ള പുത്തനറിവുകൾ, പ്രകൃതിയധിഷ്ഠിത മാനവിക മുന്നേറ്റംMALITന്റെ മുഖ മുദ്രാവാക്യമാണ് .ഭാവനയുടെ അറ്റമില്ലാത്ത ആകാശ വിതാനങ്ങളിലേക്ക് സംവേദനം സാധ്യമാക്കാനുള്ള ഒരു വലിയ ദൗത്യം, അതാണ്
Malayalam literature അഥവാ malit.in.

Latest Posts

Photography

11 Dec 2025

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി വിഷാദം എന്ന് പേരുള്ള പുസ്തകത്തിന്റെ പുറം ചട്ടയിൽ ചേർക്കാനായി എഴുത്തുകാരിയുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ ഒരു കവിതയാവുന്നു അവളുടെ ജന്മാന്തര വിഷാദങ്ങളിലേക്കാണ് അയാളുടെ കണ്ണുകൾ ഫോക്കസ് ചെയ്യുന്നത് അയാൾ കാലുകൾ പിണച്ച് ഒരു ജീവിതത്തെ ഒറ്റനിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കാനുള്ള സൂക്ഷ്മതയിലേക്ക് ധ്യാനം കൊള്ളുന്നു എഴുത്തുക്കാരിയുടെ അനന്തക്കോടി വിഷാദങ്ങളുടെ കറ പുരണ്ട് കരുവാളിച്ച ഹൃദയത്തിന്റെ ഇരുളിമയിലേക്ക് അയാൾ തുള്ളി തുള്ളിയായി വെളിച്ചം കടത്തി വിടുന്നു അവരുടെ ജീവന്റെ വരൾച്ചയിലെ ഒടുവിലത്തെ തളിരിലയെങ്കിലും കൊഴിഞ്ഞു പോകല്ലേ എന്ന പ്രാർത്ഥനയെ കൂടി അയാളുടെ ശ്വാസം അടക്കി പിടിക്കുന്നുണ്ടെന്നു തോന്നി അയാളുടെ ധ്യാനഭരിതമായ നിൽപ്പ് ഒരു കവിത തന്നെയാണ് അയാൾ ചിമ്മിചുരുക്കി വെയ്ക്കുന്ന ഒറ്റകണ്ണിലേക്കു നോക്കൂ അതിന്റെ ഏകാഗ്രത ഒരു മൈക്രോ ലെൻസിന്റെ കരുണയിലേക്ക് കനപ്പെട്ട ഒരു ജീവിതത്തിലേക്ക് അയാൾ ഇരുട്ടിനേയും വെളിച്ചത്തിനെയും ആനുപാതികമായി സന്നിവേശിപ്പിക്കുന്നു ഒരു ജീവിതത്തിന് മേൽ കനച്ചു കിടക്കുന്ന ജീവിതത്തിന്റെ ഭാരങ്ങളെ അയാൾ കരുണയോടെ അടർത്തി കളയുന്നു അവർ ജനിക്കുന്നതിനു മുന്പും മരിച്ചതിനു ശേഷവും എഴുതാനിരിക്കുന്ന കവിതകൾ കൂടി അയാളുടെ ആർദ്രത ഒറ്റനിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കുന്നു ആ എഴുത്തുകാരി ജീവിതത്തിൽ കൊണ്ട വെയിലുകളുടെ ചൂടിനെ മുഴുവൻ അയാളുടെ സൂക്ഷമമായ കരുണ തണുപ്പിച്ചെടുക്കുന്നുണ്ട് അയാൾ സ്വന്തം ഉടൽ ഒരു സൂഫിസന്യാസിയുടെ നൃത്തം പോലെ പെരുവിരലിൽ ഊന്നിനിൽക്കുന്ന ജീവന്റെ കനങ്ങളെ ആത്മാവിലെ ഇരുട്ടുകളെ അടർത്തി മാറ്റിയ നിലാവിനോളം \ ഭാരരഹിതമായ ഒന്നായി അയാൾ ആവിഷ്കരിക്കുന്നു എഴുത്തുകാരി ആ ചിത്രത്തിൽ പരിഭാഷപെടുത്തേണ്ട കവിതയായി അയാളുടെ നിൽപ്പ് രൂപാന്തരപ്പെടുന്നു തീവ്രവും കഠിനവുമായ ഒരു ജീവിതത്തിലേക്ക് ഇരുളും വെളിച്ചവും ആനുപാതികമായി കുഴച്ചു ചേർത്ത ഒരു കവിതയുടെ ക്ലിക്ക് ആണ് ഒരു ജീവിതത്തെ പൂർണ്ണമായും അനശ്വരമായും ഒറ്റ നിമിഷത്തിലേക്ക് ആറ്റി കുറുക്കിയെടുക്കുന്നത്

eejiyan-kadal

09 Dec 2025

ഈജിയൻ കടൽ

സ്കോച്ച് വിസ്കിയിൽ തൂങ്ങി ഈജിയൻ കടൽത്തീരത്ത് ഞാനും കൂട്ടുകാരനും ഇരുന്നു ഇരുണ്ട കടൽത്തിരകൾ ഇരമ്പമായി വന്ന് പതയുന്ന വെട്ടത്തിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന കറുത്തവരേയും വെളുത്തവരേയും കടന്നാണ് ഇവിടെ എത്തിയത് *സോഫോക്ലീസ് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ടാകുമോ ? ഞാൻ വെറുതെ ആലോചിച്ചു. ഇഡിപ്പസ് റെക്സ്* എന്നിൽ ദുരന്തമായി സഹോദരിയെ കാമിച്ചു പോയ ഒരാളാണ് ഞാനും ഞാൻ കണ്ണുകൾ കുത്തിപ്പൊട്ടിച്ചില്ല പകരം എൻ്റെ ഹൃദയം കഴുകുകൾ കൊത്തിപ്പറിച്ചു എങ്ങും നില്ക്കാനാകാതെ\ ഇവിടെയുമെത്തി ഈഡിപ്പസ് റെക്സിനെ ഹാഗിയ സോഫിയയുടെ അടുത്തുവച്ചു കണ്ടിരുന്നു പിച്ചക്കാരനായി കണ്ണുകൾ കുഴികൾ കയ്യിലവശേഷിച്ച ലിറ ഞാൻ കൊടുത്തു സോഫോക്ലീസേ , ജീവിതം ഒരു ദുരന്തനാടകം തന്നെ ഞാൻ ഉറക്കെ പറഞ്ഞു\ സ്നേഹിതൻ അതുകേട്ട് എന്നെ മിഴിച്ചുനോക്കി നാളെ ഞങ്ങൾ മർമറാ കടലും ബോസ്ഫറസും കരിങ്കടലും കണ്ടുപോകും മരിച്ചാൽ തീരുന്ന ആധികളല്ലേ ലോകത്തുള്ളു